---
title: "കുടുംബശ്രീ മൈക്രോ ഫിനാൻസ് വായ്പ"
english_title: "Kudumbashree Micro Finance Loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60392/kudumbashree-micro-finance-loan"
published_at: "2022-08-08T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f103002c12c_images_(7).jpeg"
keywords: []
---

# കുടുംബശ്രീ മൈക്രോ ഫിനാൻസ് വായ്പ

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി പട്ടികജാതിയിൽപ്പെട്ട കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആവണം .

## Article Content

**കണ്ണൂർ** : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി പട്ടികജാതിയിൽപ്പെട്ട കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആവണം .

ഒരു അയൽക്കൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക . അംഗങ്ങളുടെ പ്രായപരിധി 18നും 55നും ഇടയിൽ. അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവും ആണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60392/kudumbashree-micro-finance-loan)