---
title: "ഉരുൾപൊട്ടൽ ദുരിത ബാധിത മേഖലകളിൽ സാന്ത്വന സ്പർശമായി സുമനസ്സുകളുടെ സഹായഹസ്തം"
english_title: "Helping hand of goodwill as a soothing touch in landslide affected areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60393/helping-hand-of-goodwill-as-a-soothing-touch-in-landslide-affected-areas"
published_at: "2022-08-08T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f104593a21b_InShot_20220808_181042080.jpg"
keywords: []
---

# ഉരുൾപൊട്ടൽ ദുരിത ബാധിത മേഖലകളിൽ സാന്ത്വന സ്പർശമായി സുമനസ്സുകളുടെ സഹായഹസ്തം

> **Lead Summary:** **ഇരിട്ടി** : നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ദുരിതാശ്വാസ ക്യാമ്പിലെത്തി സന്ദർശിച്ച് ഭക്ഷ്യ ശേഖരം കൈമാറി.ഇരിട്ടി ഏരിയാ പ്രസിഡണ്ട് കെ.അബ്ദുൽ റഷീദിൻ്റെ നേതൃത്വത്തിൽ ,പീപ്പിൾ ഫൗണ്ടേഷൻ , സോളിഡാരിറ്റി ,ടീം വെൽഫയർ അംഗങ്ങളാണ് ക്യാമ്പ് സന്ദർശിച്ചത്.

## Article Content

**ഇരിട്ടി** : നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ദുരിതാശ്വാസ ക്യാമ്പിലെത്തി സന്ദർശിച്ച് ഭക്ഷ്യ ശേഖരം കൈമാറി.ഇരിട്ടി ഏരിയാ പ്രസിഡണ്ട് കെ.അബ്ദുൽ റഷീദിൻ്റെ നേതൃത്വത്തിൽ ,പീപ്പിൾ ഫൗണ്ടേഷൻ , സോളിഡാരിറ്റി ,ടീം വെൽഫയർ അംഗങ്ങളാണ് ക്യാമ്പ് സന്ദർശിച്ചത്.

ക്യാമ്പ് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ക്യാമ്പിലെ അന്തേവാസികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ജമാ അത്തെ ഇസ്ലാമി ഇരിട്ടി ഏരിയ പ്രസിഡണ്ട് കെ.അബ്ദുൽ റഷീദ് കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യന്  കൈമാറി.വാർഡ് മെമ്പർ ഷോജറ്റ് ,റവന്യൂ ,ഹെൽത്ത്  ,പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ ശേഖരം കൈമാറിയത്.പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ കെ.അഷ്റഫ് , സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ശഖീബ് കേളോത്ത് ,ടീം വെൽഫയർ അംഗങ്ങളായ ടി.പി.സിദ്ദീഖ് , കെ.അയ്യൂബ് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60393/helping-hand-of-goodwill-as-a-soothing-touch-in-landslide-affected-areas)