വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയിൽ
Aug 8, 2022 11:24 PM | By Emmanuel Joseph

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടല്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയില്‍ കെട്ടിടത്തില്‍ നിര്‍മ്മാണ കമ്ബനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ചെത്തിപ്പുഴ മുക്കാടന്‍ വീട്ടില്‍ ചെറിയാന്‍ മാത്യു മകന്‍ ടോണി ചെറിയാന്‍ (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ടോണി ചെറിയാന്റെ അഭിഭാഷകന്റെ ഗുമസ്തയാണ് പീഡനത്തിനിരയായ വീട്ടമ്മ. ഇവരുമായി സൗഹൃദം നടിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. അതിജീവിതയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ബന്ധുവായ കൗണ്‍സിലര്‍ വഴി കൗണ്‍സിലിംഗ് നല്‍കാം എന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. ഇതിനായി കോട്ടയത്തെ വന്‍കിട ഹോട്ടലിലേക്ക് ഇരയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പാനീയം നല്‍കി മയക്കി കിടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കോട്ടയം ഈസ്റ്റ് പോലീസിന് നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.

പലതവണ പിന്നീട് ലൈംഗിക പീഡനത്തിന് ഇരയായതായി അതിജീവത നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. കോട്ടയത്തെ മറ്റു രണ്ട് ഹോട്ടലുകളില്‍ വച്ച്‌ ആയിരുന്നു പിന്നീട് പീഡനം നടന്നത്. തുടര്‍ന്ന് കൊച്ചിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചു കാറില്‍ ലൈംഗികമായി ഉപയോഗിച്ചതായും അതിജീവത നല്‍കിയ പരാതിയില്‍ പറയുന്നു.

Arrested

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories