---
title: "സി യു ഇ ടി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം "
english_title: "Cuet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60469/CUET"
published_at: "2022-08-09T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1ac76af8a7_Screenshot_20220809-060331.png"
keywords: []
---

# സി യു ഇ ടി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം 

> **Lead Summary:** **ന്യൂഡല്‍ഹി: **സാ​ങ്കേതിക പ്രശ്നങ്ങള്‍ മൂലം രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ഗ്രാജ്വേറ്റ്(സി.യു.ഇ.ടി യു.ജി 2022) പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം.

## Article Content

**ന്യൂഡല്‍ഹി: **സാ​ങ്കേതിക പ്രശ്നങ്ങള്‍ മൂലം രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ഗ്രാജ്വേറ്റ്(സി.യു.ഇ.ടി യു.ജി 2022) പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം.

ആഗസ്റ്റ് 12നും 14നുമിടെ തീയതി ലഭിച്ച, സാ​ങ്കേതിക പ്രശ്നം മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ആഗസ്റ്റ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ വീണ്ടും പരീക്ഷയെ അഭിമുഖീകരിക്കാമെന്ന് യു.ജി.സി ചെയര്‍മാന്‍ മമിദാല ജഗദീഷ് കുമാര്‍ അറിയിച്ചു. സി.യു.ഇ.ടി മൂന്നാംഘട്ട പരീക്ഷ ആഗസ്റ്റ് 17, 18, 20 തീയതികളില്‍ നടക്കും.

സാ​ങ്കേതിക ​തടസ്സങ്ങളും കാലാവസ്ഥ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ആഗസ്റ്റ് നാല്, ആറ് തീയതികളില്‍ നടത്താന്‍ തീരുമാനിച്ച സി.യു.ഇ.ടി രണ്ടാംഘട്ട പരീക്ഷ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ആഗസ്റ്റ് 12, 14 തീയതികളിലേക്ക് മാറ്റിയിരുന്നു. ഈ തീയതികളില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കാണ് വീണ്ടും അവസരം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60469/CUET)