---
title: "ദുരിതാശ്വാസ ക്യാമ്പുകളിൽ  എം. വി ജയരാജൻ സന്ദർശനം നടത്തി"
english_title: "In the relief camps M. V Jayarajan visited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60510/in-the-relief-camps-m-v-jayarajan-visited"
published_at: "2022-08-09T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1fd3d90aee_Picsart_22-08-09_11-47-09-743.jpg"
keywords: []
---

# ദുരിതാശ്വാസ ക്യാമ്പുകളിൽ  എം. വി ജയരാജൻ സന്ദർശനം നടത്തി

> **Lead Summary:** കണ്ണൂർ: കോളയാട്, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും കനത്ത മഴയെയും തുടർന്ന് വീടുകളിൽ നിന്നും മാറ്റി താമസിപ്പിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി എം. വി ജയരാജൻ സന്ദർശിച്ചു. സിപിഐ(എം) ഏരിയാ സെക്രട്ടറി അഡ്വ. എം. രാജനും കണിച്ചാർ, കേളകം പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റിയനും സി. ടി. അനീഷും മറ്റ് പാർട്ടി നേതാക്കളും കൂടെയുണ്ടായിരുന്നു.

## Article Content

കണ്ണൂർ: കോളയാട്, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും കനത്ത മഴയെയും തുടർന്ന് വീടുകളിൽ നിന്നും മാറ്റി താമസിപ്പിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി എം. വി ജയരാജൻ സന്ദർശിച്ചു. സിപിഐ(എം) ഏരിയാ സെക്രട്ടറി അഡ്വ. എം. രാജനും കണിച്ചാർ, കേളകം പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റിയനും സി. ടി. അനീഷും മറ്റ് പാർട്ടി നേതാക്കളും കൂടെയുണ്ടായിരുന്നു.

പ്രധാനമായും കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ വെള്ളറ, മാടശ്ശേരി, ചെക്കേരി കോളനി എന്നീ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വേക്കളം എ. യു. പി. സ്കൂൾ, പൂളക്കുറ്റി എ. എൽ. പി. സ്കൂൾ, പൂളക്കുറ്റി പള്ളിയോടനുബന്ധിച്ച പാരിഷ് ഹാൾ, കേളകം പഞ്ചായത്തിലെ ശാന്തിഗിരി, കോളിത്തട്ട് ജി. എൽ. പി. സ്കൂൾ എന്നീ ക്യാമ്പുകളാണ് സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60510/in-the-relief-camps-m-v-jayarajan-visited)