---
title: "പേരാവൂര്‍ പഞ്ചായത്ത് തലത്തില്‍ ലോണ്‍ – ലൈസന്‍സ് മേള നടത്തുന്നു"
english_title: "Loan – License Mela is conducted at Peravoor Panchayat level"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60524/loan-license-mela-is-conducted-at-peravoor-panchayat-level"
published_at: "2022-08-09T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2084f5e86d_IMG-20220809-WA0016.jpg"
keywords: []
---

# പേരാവൂര്‍ പഞ്ചായത്ത് തലത്തില്‍ ലോണ്‍ – ലൈസന്‍സ് മേള നടത്തുന്നു

> **Lead Summary:** പേരാവൂര്‍: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും സുവര്‍ണ്ണാവസരമായി പേരാവൂര്‍ പഞ്ചായത്ത് തലത്തില്‍ ലോണ്‍ – ലൈസന്‍സ് മേള നടത്തുന്നു. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.

## Article Content

പേരാവൂര്‍: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും സുവര്‍ണ്ണാവസരമായി പേരാവൂര്‍ പഞ്ചായത്ത് തലത്തില്‍ ലോണ്‍ – ലൈസന്‍സ് മേള നടത്തുന്നു. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.

7 ഓളം ബാങ്കുകള്‍ പങ്കെടുക്കുന്ന മേളയില്‍ അപേക്ഷകര്‍ക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോണ്‍ കരസ്ഥമാക്കാനുമുള്ള അവസരം ഉണ്ടാവുന്നതാണ്. മേള പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും.

പുതിയ സര്‍ക്കാര്‍ പദ്ധതി പ്രകാരം 4% മാത്രം ആണ് പലിശ.ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ ലോണ്‍ ലഭ്യമാണ്.ഏതെങ്കിലും രീതിയില്‍ സംരംഭ ആശയം ഉള്ളവര്‍ മേളയില്‍ പങ്കെടുക്കേണ്ടതാണ്. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 7012671658 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60524/loan-license-mela-is-conducted-at-peravoor-panchayat-level)