---
title: "കുടുംബശ്രീ ദേശീയ പതാക നിർമ്മാണത്തിൽ അഴിമതിയെന്ന് അപ്പാരൽ കൺസോർഷ്യം"
english_title: "Corruption in the making of the Kudumbashree National Flag"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60537/corruption-in-the-making-of-the-kudumbashree-national-flag"
published_at: "2022-08-09T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f20efedbb6a_Picsart_22-08-09_13-01-24-029.jpg"
keywords: []
---

# കുടുംബശ്രീ ദേശീയ പതാക നിർമ്മാണത്തിൽ അഴിമതിയെന്ന് അപ്പാരൽ കൺസോർഷ്യം

> **Lead Summary:** കൽപ്പറ്റ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ദേശീയ പതാക നിർമ്മാണത്തിൽ അഴിമതിയെന്ന് അപ്പാരൽ കൺസോർഷ്യം ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു.തയ്യൽ യൂണിറ്റ് നടത്തുന്ന 90- ഗ്രൂപ്പുകളും അവക്കൊരു അപ്പാരൽ കൺസോർഷ്യവും വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

## Article Content

കൽപ്പറ്റ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ദേശീയ പതാക നിർമ്മാണത്തിൽ അഴിമതിയെന്ന് അപ്പാരൽ കൺസോർഷ്യം ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു.തയ്യൽ യൂണിറ്റ് നടത്തുന്ന 90- ഗ്രൂപ്പുകളും അവക്കൊരു അപ്പാരൽ കൺസോർഷ്യവും വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

ഈ ഗ്രൂപ്പുകളും കൺസോർഷ്യവും അറിയാതെ അഴിമതിക്കിടയാക്കുന്ന തരത്തിൽ കണിയാമ്പറ്റയിലെ സ്വകാര്യ വ്യക്തിക്ക് നൽകിയതായാണ് പരാതി. പ്രതിസന്ധിയിലുള്ള പല യൂണിറ്റുകളെയും തയ്യൽ ജോലിയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയവുമുള്ളവരെ പരിഗണിക്കാതെ ഒരു വ്യാപാരിയുടെ ഭാര്യയെയാണ് ജോലി ഏൽപ്പിച്ചതെന്നും ദിവസങ്ങൾക്കകം പതാകകൾ കൈമാറിയതിന് പിന്നിൽ മറ്റ് ഇടപാടുകൾ ഉണ്ടന്നും ഇവർ പറഞ്ഞു.

സാമ്പത്തിക ഇടപാടുകളും സുതാര്യമല്ലാത്ത രീതിയിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് പരാതി നൽകിയതായും കുടുംബശ്രീ സംരംഭകർ പറഞ്ഞു. അപ്പാരൽ കൺസോർഷ്യം പ്രസിഡണ്ട് സിസിലി വർഗീസ്, സെക്രട്ടറി ഷൈലജ മുരുകൻ , വി.എ.ലീല , സി.കെ. സക്കീന എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60537/corruption-in-the-making-of-the-kudumbashree-national-flag)