---
title: "ഗ്രാൻറ് അലുമ്നീ മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു"
english_title: "Grant Alumni Meet welcome team opens office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60543/grant-alumni-meet-welcome-team-opens-office"
published_at: "2022-08-09T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2174db7431_Picsart_22-08-09_13-40-17-420.jpg"
keywords: []
---

# ഗ്രാൻറ് അലുമ്നീ മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** പയ്യന്നൂർ: കോളേജ് ജനറൽ അലുമ്നി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗ്രാൻറ് അലുമ്നീ മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.പയ്യന്നൂർ കോളേജിൽ കല്യാശ്ശേരി MLA എം.വിജിൻ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ: കോളേജ് ജനറൽ അലുമ്നി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗ്രാൻറ് അലുമ്നീ മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.പയ്യന്നൂർ കോളേജിൽ കല്യാശ്ശേരി MLA എം.വിജിൻ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ടി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കൊവ്വൽ, പ്രിൻസിപ്പൽ വി.എം സന്തോഷ്, അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ: പി.ബാലകൃഷ്ണൻ, ജനറൽ കണവീനർ കെ.പി ശ്രീധരൻ സംഘാടക സമിതി ഭാരവാഹികളായ പി.സന്തോഷ്, അഡ്വക്കറ്റ് ബ്രിജേഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സെപ്തംബർ 11 ഞായറാഴ്ചയാണ് പയ്യന്നൂർ കോളേജിൻ്റെ പ്രഥമ അലുമ്നീ ഗ്രാൻറ് മീറ്റ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60543/grant-alumni-meet-welcome-team-opens-office)