---
title: "അന്താരാഷ്ട്ര ആദിവാസി ദിനം ആചരിച്ചു"
english_title: "International Adivasi Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60554/international-adivasi-day-was-observed"
published_at: "2022-08-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2229749d9e_Picsart_22-08-09_14-26-24-129.jpg"
keywords: []
---

# അന്താരാഷ്ട്ര ആദിവാസി ദിനം ആചരിച്ചു

> **Lead Summary:**  കൽപ്പറ്റ: പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ആദിവാസി ദിനം പൊഴുതന ഇഡിയം വയൽ കോളനിയിൽ ആചരിച്ചു. ഊര് മൂപ്പന്മാരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ചടങ്ങുകൾക്ക് തിരി കൊളുത്തി സത്യ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

## Article Content

 കൽപ്പറ്റ: പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ആദിവാസി ദിനം പൊഴുതന ഇഡിയം വയൽ കോളനിയിൽ ആചരിച്ചു. ഊര് മൂപ്പന്മാരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ചടങ്ങുകൾക്ക് തിരി കൊളുത്തി സത്യ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

വൈത്തിരി ട്രൈബൽ എസ്റ്റൻഷൻ ഓഫീസർ രജനികാന്ത് സ്വാഗതം പ്രസംഗം നടത്തി. വാർഡ് മെമ്പർ സുധ അധ്യക്ഷ പ്രസംഗം നടത്തി.ഡോ: അരുൺ ബേബി ആശംസകൾ അർപ്പിച്ചു. ഡോ അനു ജോസ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ട്രൈബൽ പ്രൊമോട്ടർ സുധ നന്ദി രേഖപ്പെടുത്തി. ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ:ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60554/international-adivasi-day-was-observed)