---
title: "ഇർഷാദ് വധം: സ്വർണ്ണക്കടത്ത് പ്രതികളിൽ നിന്ന് കൂടുതൽ വിവരം ലഭിച്ചേക്കും"
english_title: "More information may be obtained from gold smuggling accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60565/more-information-may-be-obtained-from-gold-smuggling-accused"
published_at: "2022-08-09T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f22c0474fac_Picsart_22-08-09_14-49-15-123.jpg"
keywords: []
---

# ഇർഷാദ് വധം: സ്വർണ്ണക്കടത്ത് പ്രതികളിൽ നിന്ന് കൂടുതൽ വിവരം ലഭിച്ചേക്കും

> **Lead Summary:** കൽപ്പറ്റ: ഇർഷാദ് വധ കേസിലെ പ്രതികളെ ചോദ്യം ചെയ്യുനത് തുടരുന്നു. വയനാട് വൈത്തിരി കൊടുങ്ങയി പറമ്പിൽ മിസ്ഫർ , മേപ്പാടി റിപ്പൺ പാലക്കണ്ടി ഷാനവാസ് ,കോഴിക്കോട് കൊടുവള്ളി കളത്തിങ്കൽ ഇർഷാദ് , എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ,സ്വർണ്ണ കടത്തുമായി ,ബഡപ്പെട്ട ഇർഷാദ് വധ കേസ്സിലെ മൂന്ന് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

## Article Content

കൽപ്പറ്റ: ഇർഷാദ് വധ കേസിലെ പ്രതികളെ ചോദ്യം ചെയ്യുനത് തുടരുന്നു. വയനാട് വൈത്തിരി കൊടുങ്ങയി പറമ്പിൽ മിസ്ഫർ , മേപ്പാടി റിപ്പൺ പാലക്കണ്ടി ഷാനവാസ് ,കോഴിക്കോട് കൊടുവള്ളി കളത്തിങ്കൽ ഇർഷാദ് , എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ,സ്വർണ്ണ കടത്തുമായി ,ബഡപ്പെട്ട ഇർഷാദ് വധ കേസ്സിലെ മൂന്ന് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

പ്രതികൾ കല്പ്പറ്റ സി.ജെ. എം കോടതിയിലാണ് കീഴടങ്ങാൻ എത്തിയത്. ഇവരെ കേസിൻ്റെ പരിധിയിലുള്ള പേരാമ്പ്ര കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു. തുടർന്ന് രാത്രി പേരാമ്പ്ര ഫസ്റ്റ് ക്ലാസ്സ് ജൂഡിഷൽ മജിസ്ട്രേറ്റ് ഡിൻസി ഡേവിസിന് മുമ്പിൽ ഹാജരാക്കി.

പിന്നീട് പേരാമ്പ്ര താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കൊയിലാണ്ടി സബ് ജയിലിലാക്കിയിരുന്നു. രണ്ട് വാഹനത്തിൻ്റെ അകമ്പടിയോടെ പ്രതികളെ കല്പ്പറ്റ ഇൻസ്പെക്ടർ കെ.സിജുവിൻ്റേയും , എസ്. ഐ ,കെ.ബിജുവിൻ്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ ഇവരെ പേരാമ്പ്രയിൽ എത്തിച്ചത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇർഷാദിനെ അവസാനമായി കാറിൽ കൊണ്ട് പോയവരിൽ രണ്ട് പേർ ഇപ്പോൾ കീഴടങ്ങിയവരിൽ ഉണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ നിന്നും കേസ്സിലെ ചിത്രം കൂടുതൽ വ്യക്തമാകും. കേസിലെ പ്രധാന പ്രതികളായ കൈതപ്പൊയിൽ ചീനി പറമ്പിൽ മുഹമ്മദ് സുഹൈൽ ,സഹോദരൻ ഷംനാദ് ,ഉവൈസ് എന്നിവർക്കായി പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60565/more-information-may-be-obtained-from-gold-smuggling-accused)