---
title: "തെങ്ങിന്റെ മടല്‍ കൊണ്ട് മുഖത്തടിച്ചു ; നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ"
english_title: "He slapped his face with a coconut shell; Stepfather in custody in case of brutal beating of four-year-old boy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60594/he-slapped-his-face-with-a-coconut-shell-stepfather-in-custody-in-case-of-brutal-beating-of-four-year-old-boy"
published_at: "2022-08-09T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2457a06ed0_images_(3).jpeg"
keywords: []
---

# തെങ്ങിന്റെ മടല്‍ കൊണ്ട് മുഖത്തടിച്ചു ; നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ

> **Lead Summary:** **തൃശൂര്‍**: കുന്നംകുളം കേച്ചേരിയില്‍ നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തൃശൂര്‍**: കുന്നംകുളം കേച്ചേരിയില്‍ നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൂവാനൂര്‍ സ്വദേശി പ്രസാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. പ്രസാദിനെതിരെ കേസെടുക്കാന്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

തെങ്ങിന്റെ മടല്‍ കൊണ്ട് മുഖത്തടിയേറ്റ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. മര്‍ദനത്തിന്റെ കാരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60594/he-slapped-his-face-with-a-coconut-shell-stepfather-in-custody-in-case-of-brutal-beating-of-four-year-old-boy)