---
title: "ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകളിൽ സൗകര്യമുണ്ടെങ്കിൽ ക്ലാസുകൾ നടത്താൻ അനുമതി"
english_title: "Schools with relief camps are allowed to hold classes if facilities are available"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60607/schools-with-relief-camps-are-allowed-to-hold-classes-if-facilities-are-available"
published_at: "2022-08-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f251292570a_images_(8).jpeg"
keywords: []
---

# ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകളിൽ സൗകര്യമുണ്ടെങ്കിൽ ക്ലാസുകൾ നടത്താൻ അനുമതി

> **Lead Summary:** **കൽപ്പറ്റ**: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു കെട്ടിടങ്ങളുണ്ടെങ്കിൽ ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ക്ലാസുകൾ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എ.ഗീത അറിയിച്ചു.

## Article Content

**കൽപ്പറ്റ**: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു കെട്ടിടങ്ങളുണ്ടെങ്കിൽ ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ക്ലാസുകൾ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എ.ഗീത അറിയിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് മുൻഗണന നൽകണം. വിദ്യാഭ്യാസ സ്ഥപനങ്ങളിൽ തുടർച്ചയായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പൊതുപരീക്ഷാ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പുകൾ അവസാനിക്കുന്ന തീയതി വരെ അവധി പ്രഖ്യാപിച്ചിരുന്നതാണ്.

ക്യാമ്പുകൾക്കായി കണ്ടെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്കനുസരിച്ച് എൽ.പി, യു.പി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് പ്രഥമ പരിഗണന നൽകാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60607/schools-with-relief-camps-are-allowed-to-hold-classes-if-facilities-are-available)