---
title: "കോഴിക്കോട് കക്കയം ഡാം തുറക്കുന്നു: ജാഗ്രതാ നിര്‍ദേശം "
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60616/kozhikodu"
published_at: "2022-08-09T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f25b458adec_Screenshot_20220809-183305.png"
keywords: []
---

# കോഴിക്കോട് കക്കയം ഡാം തുറക്കുന്നു: ജാഗ്രതാ നിര്‍ദേശം 

> **Lead Summary:**  **കോഴിക്കോട്: **കോഴിക്കോട് കക്കയം ഡാം തുറക്കുന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാലാണ് ഒരു ഷട്ടർ തുറക്കുന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കില്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

## Article Content

 **കോഴിക്കോട്: **കോഴിക്കോട് കക്കയം ഡാം തുറക്കുന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാലാണ് ഒരു ഷട്ടർ തുറക്കുന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കില്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

ഡാമിന്‍റെ ഒരു ഷട്ടർ അൽസമയത്തിനകം തുറക്കുമെന്നും കുറ്റ്യാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60616/kozhikodu)