---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60661/arrested"
published_at: "2022-08-10T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2f1497feb8_Screenshot_20220810-051013.png"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. റാന്നി തോട്ടമൻ സ്വദേശി അനന്തു അനിൽകുമാറാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. റാന്നി തോട്ടമൻ സ്വദേശി അനന്തു അനിൽകുമാറാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

പതിനാറ് വയസുള്ള പെൺകുട്ടിയെ പ്രതി കഴിഞ്ഞ ഒന്നര വ‍ർഷമായി പീഡിപ്പിച്ചതെന്നാണ് പരാതി. പത്തനംതിട്ടയിൽ വാടക വീട്ടിലാണ് പതിനാറ് കാരിയും അമ്മയും താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ച് പോയിരുന്നു. കുറച്ച് നാൾ മുമ്പാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മാസം അഞ്ചാം തിയതി പ്രതി അനന്തു പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു. ഇത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

 പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60661/arrested)