---
title: "കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി"
english_title: "Keezhoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60664/keezhoor"
published_at: "2022-08-10T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2f523a64b7_PicsArt_08-10-05.29.30.jpg"
keywords: []
---

# കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

> **Lead Summary:**  **ഇരിട്ടി : **കീഴൂർ മഹാദേവക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നിറയാഘോഷ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടന്നു. ക്ഷേത്രം കഴകകാരനായ നാരായണൻ നമ്പീശൻ ക്ഷേത്രനടയിൽ എത്തിച്ചു സമർപ്പിച്ച നെൽക്കതിരുകൾ മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനകത്തെ മണ്ഡപത്തിൽ എത്തിച്ചു.

## Article Content

 **ഇരിട്ടി : **കീഴൂർ മഹാദേവക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നിറയാഘോഷ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടന്നു. ക്ഷേത്രം കഴകകാരനായ നാരായണൻ നമ്പീശൻ ക്ഷേത്രനടയിൽ എത്തിച്ചു സമർപ്പിച്ച നെൽക്കതിരുകൾ മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനകത്തെ മണ്ഡപത്തിൽ എത്തിച്ചു.

തുടർന്ന് പൂജാകർമ്മങ്ങൾക്ക് ശേഷം ശ്രീകോവിലിലും മറ്റു ഉപദേവന്മാർക്ക് മുന്നിലും നെൽക്കതിരുകൾ സമർപ്പിച്ച ശേഷം ഭക്തജനങ്ങൾക്കും വിതരണം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ, ഭാരവാഹികളായ എം. പ്രതാപൻ, കെ. കിഷോർ, എം. സുരേഷ്ബാബു, ഹരീന്ദ്രൻ പുതുശ്ശേരി തുടങ്ങി നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60664/keezhoor)