---
title: "ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു"
english_title: "Student died after autorickshaw overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60726/student-died-after-autorickshaw-overturned"
published_at: "2022-08-10T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f34f5e550e4_Picsart_22-08-10_11-51-12-296.jpg"
keywords: []
---

# ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:**  ബത്തേരി: കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ ആണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.

## Article Content

 ബത്തേരി: കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ ആണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.

കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60726/student-died-after-autorickshaw-overturned)