---
title: "മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Organized mud football tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60739/organized-mud-football-tournament"
published_at: "2022-08-10T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f35ccd5866a_Picsart_22-08-10_12-52-24-605.jpg"
keywords: []
---

# മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:**  തൃശ്ശിലേരിഃ കുടുംബശ്രീ മിഷൻ വയനാട്,തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി 'ബായിസാക്ക് 'യൂത്ത്‌ റിസോഴ്സ് സെന്റർ ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ബൈ ദി ആട്ട' എന്ന പേരിൽ സംഘടിപ്പിച്ച ഒന്നാമത് മഡ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു.

## Article Content

 തൃശ്ശിലേരിഃ കുടുംബശ്രീ മിഷൻ വയനാട്,തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി 'ബായിസാക്ക് 'യൂത്ത്‌ റിസോഴ്സ് സെന്റർ ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ബൈ ദി ആട്ട' എന്ന പേരിൽ സംഘടിപ്പിച്ച ഒന്നാമത് മഡ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു.

തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ നടന്ന ടൂർണമെന്റ് ആഘോഷ പൂർവം നാട്ടുകാർ വരവേറ്റു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളിലെ ട്രൈബൽ ക്ലബ്ബുകളിൽ നിന്നുള്ള 22 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്കുള്ള ഉപഹാരങ്ങൾ സമാപന സെഷനിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഷിജിത്,കെ.ബേബി മാസ്റ്റർ,ഉണ്ണി.എ കോർഡിനേറ്റർ ടി.വി സായികൃഷ്ണ,ആഷിഖ് സി.എസ്,നീതു പി.കെ,ജയന പ്രമോദ്,കെ ആദിത്യൻ,നിതിൻ.കെ,രൂപശ്രീ രതീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60739/organized-mud-football-tournament)