---
title: "വെഡിങ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു"
english_title: "Organized wedding photography workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60755/organized-wedding-photography-workshop"
published_at: "2022-08-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f36061e2b8f_Picsart_22-08-10_13-01-22-574.jpg"
keywords: []
---

# വെഡിങ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

> **Lead Summary:** ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെഡിങ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബി സി എം റസിഡൻസിയിൽ നടന്ന പരിപാടി എ കെ പി എ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സുനിൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

## Article Content

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെഡിങ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബി സി എം റസിഡൻസിയിൽ നടന്ന പരിപാടി എ കെ പി എ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സുനിൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എൻ കെ ശ്യാം ദാസ് അധ്യക്ഷതവഹിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർ അസ്ലിം കോമാച്ചി ക്ലാസ് കൈകാര്യം ചെയ്തു. സെക്രട്ടറി റിജേഷ് കെ റിജു, ബാബു നടാൽ, സനിൽകുമാർ കെ വി, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60755/organized-wedding-photography-workshop)