---
title: "തങ്ങൾ എന്ന മഹാവിദ്യാലയം: സെമിനാർ 12ന്"
english_title: "Thangal Mahavidyalaya seminar on 12th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60765/thangal-mahavidyalaya-seminar-on-12th"
published_at: "2022-08-10T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f365e0b4c91_Picsart_22-08-10_13-20-15-498.jpg"
keywords: []
---

# തങ്ങൾ എന്ന മഹാവിദ്യാലയം: സെമിനാർ 12ന്

> **Lead Summary:** കേരള: സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ തങ്ങൾ എന്ന മഹാവിദ്യാലയം സെമിനാർ 12ന് രണ്ടുമണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. സാന്ത്വന മേഖലയിൽ മികവ് തെളിയിച്ച വ്യക്തി , ബഹുമുഖ വിദ്യാർത്ഥി പ്രതിഭ എന്നിവർക്ക് ശിഹാബ് തങ്ങൾ സ്മാരക അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

കേരള: സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ തങ്ങൾ എന്ന മഹാവിദ്യാലയം സെമിനാർ 12ന് രണ്ടുമണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. സാന്ത്വന മേഖലയിൽ മികവ് തെളിയിച്ച വ്യക്തി , ബഹുമുഖ വിദ്യാർത്ഥി പ്രതിഭ എന്നിവർക്ക് ശിഹാബ് തങ്ങൾ സ്മാരക അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.

കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, കെ എം ഷാജി, സി.പി. ചെറിയ മുഹമ്മദ്, അബ്ദുൽ കരീം ചേലേരി എന്നിവർ പ്രസംഗിക്കും

സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കാരുണ്യ മെഡി പ്ളസ് പ്രഖ്യാപനവും നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി, വൈസ് പ്രസിഡൻറ് കെ വി ടി മുസ്തഫ, ജില്ലാ പ്രസിഡണ്ട് പി മുനീർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60765/thangal-mahavidyalaya-seminar-on-12th)