---
title: "ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി"
english_title: "Onam Khadi Mela started at Khadi Gramodyog Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60777/onam-khadi-mela-started-at-khadi-gramodyog-bhavan"
published_at: "2022-08-10T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f370b7f2538_Picsart_22-08-10_14-10-08-690.jpg"
keywords: []
---

# ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി

> **Lead Summary:** കൽപ്പറ്റ : കനറാബാങ്കിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി. ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മേളയ്ക്ക് ഭദ്രദീപം തെളിയിച്ചു. സാമൂഹ്യരംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു.മാനേജർ വൈശാഖ് പി എച്ച് നന്ദി പ്രകാശിപ്പിച്ചു.മേളയിൽ സിൽക്ക് ഉൾപ്പെടെ എല്ലാ തുണിത്തരങ്ങൾക്കും 30% കിഴിവ് ഉണ്ടായിരിക്കുന്നതാണ്.

## Article Content

കൽപ്പറ്റ : കനറാബാങ്കിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി. ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മേളയ്ക്ക് ഭദ്രദീപം തെളിയിച്ചു. സാമൂഹ്യരംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു.മാനേജർ വൈശാഖ് പി എച്ച് നന്ദി പ്രകാശിപ്പിച്ചു.മേളയിൽ സിൽക്ക് ഉൾപ്പെടെ എല്ലാ തുണിത്തരങ്ങൾക്കും 30% കിഴിവ് ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും 10 പവൻ സ്വർണ നാണയം സമ്മാനമായി ലഭിച്ചേക്കാവുന്ന ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ് 5പവൻ, 1പവൻ വീതം രണ്ടും മൂന്നും സമ്മാനങ്ങൾ, ആഴ്ചതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിങ്ങനെ അനേകം സമ്മാനങ്ങൾ.ഓണത്തോടനുബന്ധിച്ച് വമ്പിച്ച വസ്ത്രശേഖമാണ് ഖാദിയിൽ ഒരുക്കിയിരിക്കുന്നത്. മേള സെപ്റ്റംബർ 7 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60777/onam-khadi-mela-started-at-khadi-gramodyog-bhavan)