---
title: "തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കി കണ്ടെത്തി"
english_title: "A cannon was found in a private person's homestead at Taliparam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60806/a-cannon-was-found-in-a-private-persons-homestead-at-taliparam"
published_at: "2022-08-10T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f389c83a197_Screenshot_2022-08-10-16-04-20-213_com.opera.mini.native.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കി കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ് : **ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങൾ മുറിച്ചു നീക്കി കുറ്റിക്കാടുകൽ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴൽ പുറത്തേക്ക് കണ്ടത്.

## Article Content

**തളിപ്പറമ്പ് : **ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങൾ മുറിച്ചു നീക്കി കുറ്റിക്കാടുകൽ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴൽ പുറത്തേക്ക് കണ്ടത്.

മണ്ണിനടിയിൽ താഴ്ന്ന് പോയ പീരങ്കിയുടെ മറ്റ് ഭാഗങ്ങൾ ഉണ്ടോ എന്നറിയാൻ കുഴിച്ചു നേക്കേണ്ടതുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടം നടന്ന ഈ പ്രദേശത്ത് കുപ്പം പുഴയുടെ മുകൾ ഭാഗത്തായി നേരത്തെ ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. കോട്ടക്കുന്ന് എന്നാണ് ഈ പ്രദേശം ഇന്നും അറിയപ്പെടുന്നത്.

പീരങ്കി കണ്ടെത്തിയ വീട്ടു വളപ്പിൽ വലിയ തേക്ക് മരങ്ങളും മറ്റും ഉണ്ടായിരുന്നതിനാൽ നേരത്തെ ഇത് ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇവിടെ കൂടുതൽ ചരിത്ര പ്രാധാന്യമുള്ള വസ്തുക്കൾ ഉണ്ടോ എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. പീരങ്കി സൈന്യം ഇവിടെ സ്ഥാപിച്ചതാണോ, അതോ ഉപേക്ഷിച്ചതാണോ എന്നത് വ്യക്തമല്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ വിവരമറിയിച്ച് അത് കുഴിച്ച് പുറത്തെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60806/a-cannon-was-found-in-a-private-persons-homestead-at-taliparam)