---
title: "കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സി.എ. ഭവാനി ദേവിയ്ക്ക് സ്വർണം"
english_title: "In the Commonwealth Fencing Championship, Indian player C.A. Gold for Bhavani Devi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60817/in-the-commonwealth-fencing-championship-indian-player-ca-gold-for-bhavani-devi"
published_at: "2022-08-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3a1ae4a8ba_images_(12).jpeg"
keywords: []
---

# കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സി.എ. ഭവാനി ദേവിയ്ക്ക് സ്വർണം

> **Lead Summary:** **ലണ്ടൻ**: 2022 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സി.എ. ഭവാനി ദേവിയ്ക്ക് സ്വർണം. വനിതാ വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ കീഴടക്കിയാണ് ഭവാനി ദേവി സ്വർണം നേടിയത്.

## Article Content

**ലണ്ടൻ**: 2022 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സി.എ. ഭവാനി ദേവിയ്ക്ക് സ്വർണം. വനിതാ വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ കീഴടക്കിയാണ് ഭവാനി ദേവി സ്വർണം നേടിയത്.

വമ്പൻ അട്ടിമറി നടത്തിയാണ് ഭവാനി ദേവി വിജയം നേടിയത്. ടൂർണമെന്റിലെ രണ്ടാം സീഡായ വെറോണിക്കയ്ക്കെതിരേ 42-ാം റാങ്കുകാരിയായ ഭവാനി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 15-10. നിലവിലെ ചാമ്പ്യൻ കൂടിയാണ് ഭവാനി ദേവി.

ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസർ എന്ന ഖ്യാതി നേടിയ ഭവാനി ദേവി തമിഴ്നാട് ചെന്നൈ സ്വദേശിനിയാണ്. കിരീടം നേടിയതിൽ അഭിമാനമുണ്ടെന്ന് ഭവാനി ദേവി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60817/in-the-commonwealth-fencing-championship-indian-player-ca-gold-for-bhavani-devi)