---
title: "ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന്"
english_title: "National Lok Adalat on 13th August"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60827/national-lok-adalat-on-13th-august"
published_at: "2022-08-10T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3aa1176ff1_images_(15).jpeg"
keywords: []
---

# ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ജില്ലയിലെ വിവിധ കോടതികളിൽ നടക്കും.

## Article Content

**കണ്ണൂർ**: കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ജില്ലയിലെ വിവിധ കോടതികളിൽ നടക്കും.

കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് കേസുകൾ എന്നിവ പരിഗണിക്കും. കോടതികളിൽ നിലവിലില്ലാത്ത കേരള ബാങ്ക്, കനറാ ബാങ്ക്, എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കുന്നതാണ്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ അനാലത്ത് നടത്തും. എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിംഗ് ഉണ്ടാകും. പിഴയടച്ച് തീർപ്പാക്കാവുന്ന കുറ്റങ്ങൾക്ക് കക്ഷികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാം. ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർ ഹാജരാകണമെന്ന് ഡി എൽ എസ് എ സെക്രട്ടറി അറിയിച്ചു. ഫോൺ: 0490 2344666, 0490 2993328.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60827/national-lok-adalat-on-13th-august)