---
title: "ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി"
english_title: "Chettiamparamp Government conducted anti-war rally and video screening at UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60828/chettiamparamp-government-conducted-anti-war-rally-and-video-screening-at-up-school"
published_at: "2022-08-10T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3acea27df2_InShot_20220810_183349404.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി

> **Lead Summary:** **ചെട്ടിയാംപറമ്പ് : **ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി .യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളും സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിചേർന്നു .പി ടി എ പ്രസിഡണ്ട്‌ വിനോദ് തത്തുപ്പാറ യുദ്ധവിരുദ്ധ സന്ദേശം നൽകി .

## Article Content

**ചെട്ടിയാംപറമ്പ് : **ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി .യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളും സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിചേർന്നു .പി ടി എ പ്രസിഡണ്ട്‌ വിനോദ് തത്തുപ്പാറ യുദ്ധവിരുദ്ധ സന്ദേശം നൽകി .

സീനിയർ അസിസ്റ്റന്റ് വിജയശ്രീ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ ഗാനം ,നൃത്താവിഷ്കാരം ,പ്രസംഗം ,പോസ്റ്റർ രചന ,പ്ലക്കാർഡ് നിർമാണം ,സഡാക്കോ കൊക്ക് നിർമാണം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു .ഷിജിത്  ,ഷാജി  ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60828/chettiamparamp-government-conducted-anti-war-rally-and-video-screening-at-up-school)