---
title: "ആസാദി കാ അമൃത് മഹോത്സവം:   നേവൽ അക്കാദമി ബാൻഡ് വാദ്യ സംഗീത പരിപാടി 13ന്"
english_title: "Azadi Ka Amrit Mahotsav: Naval Academy Band Instrumental Program on 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60829/azadi-ka-amrit-mahotsav-naval-academy-band-instrumental-program-on-13"
published_at: "2022-08-10T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3b173e31c0_images_(16).jpeg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവം:   നേവൽ അക്കാദമി ബാൻഡ് വാദ്യ സംഗീത പരിപാടി 13ന്

> **Lead Summary:** **കണ്ണൂർ** :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വാദ്യ സംഗീത പരിപാടി അവതരിപ്പിക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

## Article Content

**കണ്ണൂർ** :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വാദ്യ സംഗീത പരിപാടി അവതരിപ്പിക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘത്തിൽ 25 പേരാണ് അണി നിരക്കുക. ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരിൽ പരിപാടി ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60829/azadi-ka-amrit-mahotsav-naval-academy-band-instrumental-program-on-13)