---
title: "ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 159 കുടുംബങ്ങൾ"
english_title: "159 families in four relief camps in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60836/159-families-in-four-relief-camps-in-the-district"
published_at: "2022-08-10T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3bb28c1372_images_(17).jpeg"
keywords: []
---

# ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 159 കുടുംബങ്ങൾ

> **Lead Summary:** **ഇരിട്ടി** :കാലവർഷക്കെടുതിയും ഉരുൾപൊട്ടലും കാരണം ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 159 കുടുംബങ്ങൾ. 170 പുരുഷന്മാരും 150 സ്ത്രീകളും 65 കുട്ടികളുമടക്കം ആകെ 385 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്‌കൂൾ, പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ്ഹാൾ എന്നിവയാണ് ക്യാമ്പുകൾ. വെക്കളം എ യുപി സ്‌കൂൾ, നരിക്കോട്ടുമല സാംസ്‌കാരിക കേന്ദ്രം എന്നിവയാണ് തലശ്ശേരി താലൂക്കിലെ ക്യാമ്പുകൾ.

## Article Content

**ഇരിട്ടി** :കാലവർഷക്കെടുതിയും ഉരുൾപൊട്ടലും കാരണം ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 159 കുടുംബങ്ങൾ. 170 പുരുഷന്മാരും 150 സ്ത്രീകളും 65 കുട്ടികളുമടക്കം ആകെ 385 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്‌കൂൾ, പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ്ഹാൾ എന്നിവയാണ് ക്യാമ്പുകൾ. വെക്കളം എ യുപി സ്‌കൂൾ, നരിക്കോട്ടുമല സാംസ്‌കാരിക കേന്ദ്രം എന്നിവയാണ് തലശ്ശേരി താലൂക്കിലെ ക്യാമ്പുകൾ.

ഇരിട്ടി താലൂക്കിൽ ആകെ 79 കുടുംബങ്ങളിലായി 242 പേരാണുള്ളത്-116 പുരുഷന്മാരും 94 സ്ത്രീകളും 32 കുട്ടികളും. തലശ്ശേരി താലൂക്കിൽ 80 കുടുംബങ്ങളിലെ 143 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത് ഇതിൽ 54 പുരുഷന്മാരും 56 സ്ത്രീകളും 33 കുട്ടികളുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60836/159-families-in-four-relief-camps-in-the-district)