---
title: "ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു "
english_title: "Delivered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60884/delivered"
published_at: "2022-08-11T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f445fede17b_PicsArt_08-11-05.24.56.jpg"
keywords: []
---

# ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു 

> **Lead Summary:** **ഇരിട്ടി: **ദേശീയ സേവാഭാരതി പേരാവൂർ ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവാസമിതി, കണ്ണൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്സ്ആപ് ഗ്രൂപ്പ്‌, തവക്കൽ വനിതാ ടീം എന്നീ സംഘടനകളുമായി സഹകരിച്ച് പേരാവൂർ മേഖലയിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വെള്ളറ, നിടുമ്പുറംചാൽ, ചെക്കേരി, കൊമ്മേരി, തുണ്ടിയിൽ മേഖലകളിൽ 150 ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.

## Article Content

**ഇരിട്ടി: **ദേശീയ സേവാഭാരതി പേരാവൂർ ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവാസമിതി, കണ്ണൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്സ്ആപ് ഗ്രൂപ്പ്‌, തവക്കൽ വനിതാ ടീം എന്നീ സംഘടനകളുമായി സഹകരിച്ച് പേരാവൂർ മേഖലയിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വെള്ളറ, നിടുമ്പുറംചാൽ, ചെക്കേരി, കൊമ്മേരി, തുണ്ടിയിൽ മേഖലകളിൽ 150 ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.

സേവാഭാരതി ജില്ലാ പ്രസിഡൻ്റ് ഇ. മോഹനൻ, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം എന്നിവർ നേതൃത്വം നൽകി. സോജൻലാൽ ശർമ, സുജേഷ് പാലക്കൽ, ചന്ദ്രൻ വേക്കളം, അഖിൽ, കണ്ണൻ, ഹൃദ്യ, ഷിജു, സന്തോഷ്‌, ശരത് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60884/delivered)