---
title: "ആം ആദ്മി പാര്‍ട്ടി ഉളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി"
english_title: "Dharna was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60885/dharna-was-held"
published_at: "2022-08-11T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f44720c3e29_PicsArt_08-11-05.31.30.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി ഉളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

> **Lead Summary:** **ഉളിക്കല്‍: **വിദ്യാഭ്യാസ, കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റവന്യൂ റിക്കവറിയും ജപ്തി നടപടികളും നിര്‍ത്തിവെക്കുക, പലി, കൂട്ടുപലിശ തുടങ്ങിയ അധിക തുകകള്‍ ഒഴിവാക്കുക, കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് വായ്പ തിരിച്ചടവിനുള്ള സാവകാശം നല്‍കുക, വായ്പ എടുത്ത തുക മാത്രം തവണ വ്യവസ്ഥയില്‍ അടക്കുവാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടി ഉളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കണ്‍വീനര്‍ തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കല്‍: **വിദ്യാഭ്യാസ, കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റവന്യൂ റിക്കവറിയും ജപ്തി നടപടികളും നിര്‍ത്തിവെക്കുക, പലി, കൂട്ടുപലിശ തുടങ്ങിയ അധിക തുകകള്‍ ഒഴിവാക്കുക, കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് വായ്പ തിരിച്ചടവിനുള്ള സാവകാശം നല്‍കുക, വായ്പ എടുത്ത തുക മാത്രം തവണ വ്യവസ്ഥയില്‍ അടക്കുവാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടി ഉളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കണ്‍വീനര്‍ തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

ഉളിക്കല്‍ മണ്ഡലം കണ്‍വീനര്‍ പി.വി.ജോസഫ് അധ്യക്ഷത വഹിച്ചു. ഷാജി പാറേമാക്കല്‍, അബിന്‍ കാരാമയില്‍, ജോണി പേരട്ട, ജെയ്‌സണ്‍ പുറവയല്‍, കെ.എം.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60885/dharna-was-held)