---
title: "ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും മാതൃകയായി കണിച്ചാർ പഞ്ചായത്ത് ഗ്രാമമുഖ്യൻ "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60893/kanichar"
published_at: "2022-08-11T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f460d4160a4_PicsArt_08-11-07.20.55.jpg"
keywords: []
---

# ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും മാതൃകയായി കണിച്ചാർ പഞ്ചായത്ത് ഗ്രാമമുഖ്യൻ 

> **Lead Summary:** ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും മാതൃകയായി കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട്.ഉരുൾപൊട്ടൽ പ്രളയബാധിത ദുരിതഭൂമിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായ ആൻ്റണി സെബാസ്റ്റ്യൻ നാടിനും നാട്ടാർക്കും മാതൃകയായ പ്രവർത്തനങ്ങളാണ് ആഴ്ച്ചകളായി നടത്തുന്നത്.

## Article Content

ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും മാതൃകയായി കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട്.ഉരുൾപൊട്ടൽ പ്രളയബാധിത ദുരിതഭൂമിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായ ആൻ്റണി സെബാസ്റ്റ്യൻ നാടിനും നാട്ടാർക്കും മാതൃകയായ പ്രവർത്തനങ്ങളാണ് ആഴ്ച്ചകളായി നടത്തുന്നത്.

കനത്ത മഴയും, തുടർന്നുണ്ടായ ദുരന്ത പരമ്പരകളും മുതൽ ആൻറണിക്കും, ഉരുൾപൊട്ടൽ മേഖലയിലെ മെമ്പർമാരായ ജിമ്മിക്കും, ഷോജറ്റിനും ഊണും ഉറക്കവുമില്ലാത്ത ദിനങ്ങളായിരുന്നു. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കാനിങ്ങിയ മുൻ നിരയിലും ഈ മൂവരും ഉണ്ടായിരുന്നു.കൂടാതെദുരിത പ്രളയത്തിൽ പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിനും, ഉരുൾപൊട്ടലിൽ ,പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള സാഹസിക പ്രവർത്തനങ്ങളായിരുന്നു ഇവർ നടത്തിയതെന്ന് മലയോര ജനത നന്ദിയോടെ ഓർക്കുന്നു.

മഴ നനഞ്ഞ്, മണ്ണിൽ പുരണ്ട് സഹജീവികൾ ദുരിതത്തിൽ നരകിക്കാതിരിക്കാൻ ഇവർ നടത്തിയ ഓട്ടപ്പാച്ചിൽ കണ്ട് നിൽകുന്നവർക്ക് പോലും പ്രചോദനമായി .ഉരുൾ പൊട്ടൽ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളിൽ കണിച്ചാർ പഞ്ചായത്തിലെ പ്രസിഡണ്ടിൻ്റ നേതൃത്വത്തിത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നെന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങളും ഓർക്കുന്നു. പ്രളയ ദുരന്തമുണ്ടായത് മുതൽ ദുരിതാശ്വാസ ക്യാമ്പിലാണിവരുടെ സേവനം.കൂടാതെ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ പാതകൾ തകർന്ന് ഗതാഗതം ദുസ്സഹമായ പ്രദേശങ്ങളിൽ റവന്യൂ, കൃഷി വകപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കയറി നഷ്ടപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ കണിച്ചാറിൻ്റെ ഗ്രാമമുഖ്യൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60893/kanichar)