---
title: "കപ്പുയര്‍ത്താന്‍ കടല്‍ കടന്നൊരു പയറ്റിന് ബ്ലാസ്റ്റേഴ്‌സ്; യുഎഇയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഇങ്ങനെ"
english_title: "Kerala blasters isl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60930/kerala-blasters-isl"
published_at: "2022-08-11T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f496010683b_Screenshot_2022-08-11-11-08-45-444_com.facebook.katana.jpg"
keywords: []
---

# കപ്പുയര്‍ത്താന്‍ കടല്‍ കടന്നൊരു പയറ്റിന് ബ്ലാസ്റ്റേഴ്‌സ്; യുഎഇയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഇങ്ങനെ

> **Lead Summary:** **കൊച്ചി: **ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ യുഎഇയിലേക്ക് യാത്ര തിരിക്കും. പരിശീലനത്തിൽ കൊച്ചിയിലെ ക്യാമ്പും സജീവമാണ്.

## Article Content

**കൊച്ചി: **ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ യുഎഇയിലേക്ക് യാത്ര തിരിക്കും. പരിശീലനത്തിൽ കൊച്ചിയിലെ ക്യാമ്പും സജീവമാണ്.

കഴിഞ്ഞ വർഷം കലാശപ്പോരിൽ നഷ്ടമായ കിരീടം പിടിച്ചെടുക്കാൻ ആണ് ഇവാൻ വുകോമനോവിച്ചും സംഘവും ഇത്തവണ ഇറങ്ങുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ ക്യാമ്പിൽ താരങ്ങൾ എല്ലാം സജ്ജർ. പ്രധാന താരങ്ങളെല്ലാം പരിശീലനത്തിൽ സജീവമായിക്കഴിഞ്ഞു. അഞ്ച് വിദേശ താരങ്ങളാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉള്ളത്. ഒരാളെക്കൂടി ടീമിലെത്തിക്കാൻ ചർച്ചകൾ തുടരുകയാണ്. ഡുറന്‍റ് കപ്പ് പോരാട്ടത്തോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിൻറെ സീസണിന് തുടക്കമാവുക. ശക്തരായ എതിരാളികളുമായി മൽസരപരിചയം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് യുഎഇ പര്യടനം. പ്രധാന താരങ്ങൾ എല്ലാം യുഎഇയില്‍ എത്തും. യുഎഇയിലെ മൂന്ന് ക്ലബുകളോട് ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരം കളിക്കും. ഈ മാസം 16ന് യുഎഇയിൽ എത്തുന്ന ബ്ലാസ്റ്റേഴ്സ് 20, 25, 28 തീയതികളിലാകും സന്നാഹ മത്സരത്തിന് ഇറങ്ങുക. മലയാളി താരങ്ങളും ക്യാമ്പിൽ സജീവമായുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60930/kerala-blasters-isl)