---
title: "കാട്ടാന ആക്രമണത്തിൽ കോളറാട്ടുകുന്നിൽ വൻകൃഷിനാശം"
english_title: "Huge crop damage in Kolratukun due to wild boar attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60938/huge-crop-damage-in-kolratukun-due-to-wild-boar-attack"
published_at: "2022-08-11T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49afcd68b1_Picsart_22-08-11_11-20-07-769.jpg"
keywords: []
---

# കാട്ടാന ആക്രമണത്തിൽ കോളറാട്ടുകുന്നിൽ വൻകൃഷിനാശം

> **Lead Summary:** പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ കോളറാട്ടുകുന്നിൽ വൻകൃഷിനാശം. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽപ്പെട്ട കോളറാട്ടു കുന്നിൽ വൻ കൃഷി നാശം. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണു വരുത്തിയിരിക്കുന്നത്.

## Article Content

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ കോളറാട്ടുകുന്നിൽ വൻകൃഷിനാശം. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽപ്പെട്ട കോളറാട്ടു കുന്നിൽ വൻ കൃഷി നാശം. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണു വരുത്തിയിരിക്കുന്നത്.

പാറയിൽ ചന്ദ്രൻ , കല്ലേരി മറ്റത്തിൽ ബാലകൃഷ്ണൻ, ഐക്കര ബാബു , കല്ലേരി മറ്റത്തിൽ കുട്ടപ്പൻ , കൊളപ്പാറ ജിനിൽ തുടങ്ങിയ നിരവധി കർഷകരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളാണ് കൂടുതലായി നശിപ്പിച്ചിരിക്കുന്നത്.

വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമെന്നും, അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60938/huge-crop-damage-in-kolratukun-due-to-wild-boar-attack)