---
title: "സലാര്‍' ഒരുങ്ങുന്നു, പ്രഭാസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത"
english_title: "Salar movie prabhas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60951/salar-movie-prabhas"
published_at: "2022-08-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4a147194be_Screenshot_2022-08-11-11-53-25-517_com.facebook.katana.jpg"
keywords: []
---

# സലാര്‍' ഒരുങ്ങുന്നു, പ്രഭാസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

> **Lead Summary:** രാജ്യമെമ്പാടും ആരാധകരുടെ താരമാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ സിനിമകളുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ 'സലാര്‍' എന്ന സിനിമയുടെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്. പ്രഭാസ് 'സലാറി'ന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നാണ് വാര്‍ത്ത.

## Article Content

രാജ്യമെമ്പാടും ആരാധകരുടെ താരമാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ സിനിമകളുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ 'സലാര്‍' എന്ന സിനിമയുടെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്. പ്രഭാസ് 'സലാറി'ന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നാണ് വാര്‍ത്ത.

'കെജിഎഫ്' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ആണ് 'സലാര്‍' സംവിധാനം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പ്രഭാസ് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്രശാന്ത് നീലിന്റെ തീരുമാനം. അടുത്ത വര്‍ഷമായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60951/salar-movie-prabhas)