---
title: "ഫാഷൻ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല; ദീപികയുടെയും രണ്‍വീറിന്‍റെയും പുതിയ ലുക്ക്"
english_title: "Deepika padkon and anveer sing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60952/deepika-padkon-and-anveer-sing"
published_at: "2022-08-11T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4a253cce6f_Screenshot_2022-08-11-11-59-40-894_com.facebook.katana.jpg"
keywords: []
---

# ഫാഷൻ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല; ദീപികയുടെയും രണ്‍വീറിന്‍റെയും പുതിയ ലുക്ക്

> **Lead Summary:** ഫാഷൻ കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. മുൻകാലങ്ങളിലെ പോലെ തന്നെ വലിയൊരു പരിധി വരെയും ബോളിവുഡില്‍ നിന്നാണ് ഇപ്പോഴും പുതിയ ഫാഷൻ പരീക്ഷണങ്ങളെല്ലാം തുടങ്ങുന്നത്. ബോളിവുഡിലാണെങ്കില്‍ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ നിരന്തരം ശ്രദ്ധേയരായിട്ടുള്ള ചില താരങ്ങളുണ്ട്.

## Article Content

ഫാഷൻ കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. മുൻകാലങ്ങളിലെ പോലെ തന്നെ വലിയൊരു പരിധി വരെയും ബോളിവുഡില്‍ നിന്നാണ് ഇപ്പോഴും പുതിയ ഫാഷൻ പരീക്ഷണങ്ങളെല്ലാം തുടങ്ങുന്നത്. ബോളിവുഡിലാണെങ്കില്‍ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ നിരന്തരം ശ്രദ്ധേയരായിട്ടുള്ള ചില താരങ്ങളുണ്ട്.

താരദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും അത്തരത്തിലുള്ള രണ്ട് താരങ്ങളാണെന്ന് പറയാം. വിവാഹത്തിന് മുമ്പ് തന്നെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിലൂടെ സ്വതന്ത്രമായ വ്യക്തത്വം സൃഷ്ടിച്ചിട്ടുള്ളവരാണ് ഇരുവരും.

വിവാഹത്തിന് ശേഷമാകട്ടെ, കപ്പിള്‍ ഗോള്‍ എന്ന നിലയില്‍ കൂടി ഇരുവരും ഫാഷൻ പരീക്ഷണങ്ങളില്‍ കൂടുതല്‍ സജീവമായി. എത്ര ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടാലും തങ്ങളുടെ ഫാഷൻ അഭിരുചികളില്‍ നിന്ന് പിന്നോട്ടുപോകാൻ ഇവര്‍ ശ്രമിക്കാറേയില്ലെന്നതാണ് കൗതുകം. 

ഇപ്പോഴിതാ മോണോട്ടോണ്‍ ലുക്കില്‍ ശ്രദ്ധേയരായിരിക്കുകയാണ് ഇരുവരും. മുംബൈയില്‍ നടന്ന 'ലാല്‍ സിംഗ് ഛദ്ദ' സ്ക്രീനിംഗിലാണ് ദീപികയും രണ്‍വീറും മോണോട്ടോണ്‍ ലുക്കിലെത്തിയത്. ഒരേ നിറം മാത്രമുപയോഗിച്ച് ഒരുങ്ങുന്ന രീതിയാണ് മോണോട്ടോണ്‍ ലുക്ക് എന്ന് പറയുന്നത്. അധികപേരും എടുക്കാൻ മടിക്കുന്നൊരു ലുക്ക് ആണിത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60952/deepika-padkon-and-anveer-sing)