---
title: "കോൺഗ്രസിന്റെ ആസാദി കി ഗൗരവ് പദയാത്ര നാളെ മുതൽ"
english_title: "Congress's Azadi Ki Gaurav Padayatra from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60998/congresss-azadi-ki-gaurav-padayatra-from-tomorrow"
published_at: "2022-08-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c47914c47_Picsart_22-08-11_14-22-08-526.jpg"
keywords: []
---

# കോൺഗ്രസിന്റെ ആസാദി കി ഗൗരവ് പദയാത്ര നാളെ മുതൽ

> **Lead Summary:**  സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര വെള്ളിയാഴ്ച ആരംഭിക്കും. വർഗീയതയും ഫാസിസവും തുടച്ചുനീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പദയാത്രയെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 12-ന് 2.30-ന് ഉരുവച്ചാലിൽനിന്ന് ആരംഭിക്കും. ജാഥയുടെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി. നിർവഹിക്കും.

## Article Content

 സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര വെള്ളിയാഴ്ച ആരംഭിക്കും. വർഗീയതയും ഫാസിസവും തുടച്ചുനീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പദയാത്രയെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 12-ന് 2.30-ന് ഉരുവച്ചാലിൽനിന്ന് ആരംഭിക്കും. ജാഥയുടെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി. നിർവഹിക്കും.

അഞ്ചുമണിക്ക് മട്ടന്നൂർ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സമാപന പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനംചെയ്യും. 13-ന് 2.30-ന് വളപട്ടണം മന്നയിൽനിന്നാരംഭിക്കുന്ന പദയാത്ര രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്യും. അഞ്ചുമണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. സമാപനസമ്മേളനം കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ്‌ ടി.സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനംചെയ്യും.

15-ന് കണ്ണൂരിൽ സ്മൃതി സംഗമം നടത്തും. സ്വാതന്ത്ര്യദിനത്തിൽ രാവിലെ എല്ലാ കോൺഗ്രസ് ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ സ്വാതന്ത്ര്യ സ്മൃതിയാത്രകളും, സംഗമങ്ങളും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60998/congresss-azadi-ki-gaurav-padayatra-from-tomorrow)