---
title: "ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കിറ്റ് വിതരണം സംഘടിപ്പിച്ചു"
english_title: "As part of the Jal Jeevan Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61010/as-part-of-the-jal-jeevan-mission"
published_at: "2022-08-11T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4d28403f74_Picsart_22-08-11_15-26-51-146.jpg"
keywords: []
---

# ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കിറ്റ് വിതരണം സംഘടിപ്പിച്ചു

> **Lead Summary:** പായം: ഐ എസ് എ ജീവന്‍ ജ്യോതി- കല്‍പ്പറ്റ നേതൃത്വം നല്‍കുന്ന 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പായം പഞ്ചായത്തില്‍ അംഗന്‍വാടി കുട്ടികള്‍, സ്‌കൂള്‍ ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള കിറ്റ് വിതരണ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.പായം പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പായം: ഐ എസ് എ ജീവന്‍ ജ്യോതി- കല്‍പ്പറ്റ നേതൃത്വം നല്‍കുന്ന 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പായം പഞ്ചായത്തില്‍ അംഗന്‍വാടി കുട്ടികള്‍, സ്‌കൂള്‍ ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള കിറ്റ് വിതരണ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.പായം പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷയായ ചടങ്ങില്‍ ജല്‍ ജീവന്‍ മിഷന്‍ ടീം ലീഡര്‍ ശ്യാമിലി ശശി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പത്മാവതി കെ.എന്‍, ജല്‍ ജീവന്‍ മിഷന്‍ ടീം അംഗം മനു ടി ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍ പ്രീത ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ഇ.ഒ വിനീഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61010/as-part-of-the-jal-jeevan-mission)