---
title: "കണ്ണൂർ ശ്രീ നാരായണ കോളജിൽ എൻ എസ് എസ്ന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ വിതരണം നടന്നു"
english_title: "Kannur Sri Narayana College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61014/kannur-sri-narayana-college"
published_at: "2022-08-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4d663d2e04_Picsart_22-08-11_15-35-02-806.jpg"
keywords: []
---

# കണ്ണൂർ ശ്രീ നാരായണ കോളജിൽ എൻ എസ് എസ്ന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ വിതരണം നടന്നു

> **Lead Summary:** കണ്ണൂർ: ശ്രീ നാരായണ കോളജിൽ എൻ എസ് എസ്ന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ വിതരണം നടന്നു. മുറ്റൊത്തൊരു തേൻ കനി എന്ന പേരിൽ മാവ്, പ്ലാവ്, പേര, സപ്പോട്ട, ഞാവൽ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. കോളജ് പ്രിൻസിപ്പാൾ ഡോ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് MLA രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ശ്രീ നാരായണ കോളജിൽ എൻ എസ് എസ്ന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ വിതരണം നടന്നു. മുറ്റൊത്തൊരു തേൻ കനി എന്ന പേരിൽ മാവ്, പ്ലാവ്, പേര, സപ്പോട്ട, ഞാവൽ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. കോളജ് പ്രിൻസിപ്പാൾ ഡോ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് MLA രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഫലവൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തത് ശ്രീ കെ.സി. ഹസൈനാർ ആയിരുന്നു. ഡോ. കെ.പി. പ്രശാന്ത്, ഡോ. എം.പി ഷനോജ് ശ്രീ സുമേഷ് പി.സി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61014/kannur-sri-narayana-college)