---
title: "കൊട്ടിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ എഐടിയുസി നേതൃത്വത്തിൽ സമരം നടത്തി"
english_title: "In Kottiyur, the bonded laborers staged a strike under the leadership of AITUC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61030/in-kottiyur-the-bonded-laborers-staged-a-strike-under-the-leadership-of-aituc"
published_at: "2022-08-11T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4e258de048_Picsart_22-08-11_16-34-29-316.jpg"
keywords: []
---

# കൊട്ടിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ എഐടിയുസി നേതൃത്വത്തിൽ സമരം നടത്തി

> **Lead Summary:** കൊട്ടിയൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിനെതിരെ സമര രംഗത്തിറങ്ങി തൊഴിലാളികൾ. എഐടിയുസി (NREG ഫെഡറേഷൻ ) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടിയൂർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

കൊട്ടിയൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിനെതിരെ സമര രംഗത്തിറങ്ങി തൊഴിലാളികൾ. എഐടിയുസി (NREG ഫെഡറേഷൻ ) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടിയൂർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു.

തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുന്ന ഉത്തരവ് പിൻവലിച്ച് 200 ആയി വർധിപ്പിക്കുക, ഇഎസ്ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമനിധി നടപ്പാക്കുക, വേതനം 700 രൂപയായി വർധിപ്പിക്കുക, ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു. വി പത്മനാഭൻ, ഷാജി പൊട്ടയിൽ, കെ എ ജോസ്, എം എം രാധാകൃഷ്ണൻ, മൈക്കിൾ ആമക്കാട്ട്, ഷാജി പെന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61030/in-kottiyur-the-bonded-laborers-staged-a-strike-under-the-leadership-of-aituc)