---
title: "വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "Accidenteldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61034/Accidenteldeath"
published_at: "2022-08-11T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4ecb810386_Screenshot_20220811-171345.png"
keywords: []
---

# വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **തൃശ്ശൂര്‍: **തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

## Article Content

**തൃശ്ശൂര്‍: **തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

ചെങ്ങാലൂര്‍ സ്വദേശികളാണ് മരിച്ചത്. ചെങ്ങാലൂര്‍ വെണ്ണാട്ടുപറമ്ബില്‍ സാന്റോ ( 22), തൈവളപ്പില്‍ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാല്‍വഴുതി വീണാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു ഇരുവരും.

ഇതിനിടയില്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും ഫോറസ്റ്റ് ജീവനക്കാരും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61034/Accidenteldeath)