---
title: "കായംകുളത്ത്‌ എല്‍ പി  സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു"
english_title: "Lpschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61038/Lpschool"
published_at: "2022-08-11T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4f34aefefe_Screenshot_20220811-174042.png"
keywords: []
---

# കായംകുളത്ത്‌ എല്‍ പി  സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു

> **Lead Summary:** **കായംകുളം: **കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എന്‍ പി എസ് എല്‍ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു.

## Article Content

**കായംകുളം: **കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എന്‍ പി എസ് എല്‍ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു.

ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ ആളിയാണ് അപകടം. കുട്ടികള്‍ക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ആളി പടര്‍ന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. സ്കൂള്‍ കെട്ടിടത്തിന് 20 മീറ്റര്‍ മാറിയാണ് പാചക പുര ഉണ്ടായിരുന്നത്. ഇതുമൂലം വലിയ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61038/Lpschool)