---
title: "യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61102/Arrested"
published_at: "2022-08-12T04:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f58feb31054_Screenshot_20220812-045235.png"
keywords: []
---

# യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ, തലശ്ശേരി, പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ, തലശ്ശേരി, പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വർണം വിൽക്കാനായി ഏൽപ്പിച്ചത് ആഷിഫിനെയാണ്. സ്വർണക്കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളിൽ നിന്ന് എണ്ണൂറ്റി അറുപത് ഗ്രാമോളം സ്വർണവും കണ്ടെടുത്തു.

ശനിയാഴ്ച രാവിലെ ഒമാനിൽ നിന്നും സ്വർണവുമായി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ ഒരു സംഘം ആളുകൾ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർമാരായ സോണിമത്തായി, വി.എസ്. വിപിൻ, എസ്.ഐ പി.പി.സണ്ണി, എ.എസ്.ഐ എം.എസ്.ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലൻ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61102/Arrested)