---
title: "പ്ലസ് വൺ: 2.13 ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി "
english_title: "Plusone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61108/plusone"
published_at: "2022-08-12T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f59e3df0e78_Screenshot_20220812-054936.png"
keywords: []
---

# പ്ലസ് വൺ: 2.13 ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി 

> **Lead Summary:** **തിരുവനന്തപുരം : **പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് 2,13,532 വിദ്യാര്‍ഥികള്‍.

## Article Content

**തിരുവനന്തപുരം : **പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് 2,13,532 വിദ്യാര്‍ഥികള്‍.

94,057 പേര്‍ താല്‍ക്കാലിക പ്രവേശനമാണ് നേടിയത്. ആദ്യ അലോട്ട്മെന്റില്‍ 2,38,150 മെറിറ്റ് സീറ്റിലേക്കാണ് പ്രവേശനം നടത്തിയത്. 23,285 പേര്‍ പ്രവേശനം നേടിയില്ല. ഇവര്‍ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്തായി.

2874 സ്പോര്‍ട്സ് സീറ്റില്‍ 1599 പേര്‍ സ്ഥിരപ്രവേശനവും 596 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 676 പേര്‍ ചേര്‍ന്നിട്ടില്ല. മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റു ക്വോട്ടകളിലും വിഎച്ച്‌എസ്‌ഇയിലും പ്രവേശനം പുരോഗമിക്കുകയാണ്. രണ്ടാം അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. ഒന്നില്‍ പരിഗണിക്കാതെ മാറ്റിവച്ച 59,616ഉം പ്രവേശനം നേടാതെ ഒഴിഞ്ഞുകിടക്കുന്നതും ഉള്‍പ്പെടെ 82,901 മെറിറ്റ് സീറ്റാണ് രണ്ടാം അലോട്ട്മെന്റിലുള്ളത്.

പ്രവേശനം 16നും 17നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22നാണ്. 24ന് പ്രവേശനം പൂര്‍ത്തീകരിക്കും. 25ന് ക്ലാസ് ആരംഭിക്കും. പ്ലസ് വണ്ണിന് ഇത്തവണ ആകെ 4,71,849 അപേക്ഷകരാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61108/plusone)