---
title: "പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "A victory festival was organized at St. Joseph's Higher Secondary School, Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61146/a-victory-festival-was-organized-at-st-josephs-higher-secondary-school-peravoor"
published_at: "2022-08-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e68a18272_Picsart_22-08-12_11-03-23-128.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് വി വി സ്വാഗതം പറഞ്ഞു.

## Article Content

തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് വി വി സ്വാഗതം പറഞ്ഞു.

തുടർന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, സണ്ണി കെ സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡണ്ട് കത്രീന കെ പി, മേരിക്കുട്ടി പി ജെ, ജൈജു എം ജോയ്, കാനറ ബാങ്ക് വെളളർവള്ളി ബ്രാഞ്ച് മാനേജർ ജെൻസൺ, കുമാരി സപര്യ സജി എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്രഹാം പ്ലാസിഡ് ആന്റണി നന്ദി പറഞ്ഞു. ചടങ്ങിൽ കാനറ ബാങ്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61146/a-victory-festival-was-organized-at-st-josephs-higher-secondary-school-peravoor)