---
title: "മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with 3.5 kg ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61158/young-man-arrested-with-35-kg-ganja"
published_at: "2022-08-12T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5ef9f5b7c4_Picsart_22-08-12_11-39-16-526.jpg"
keywords: []
---

# മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:**  കൽപ്പറ്റ: മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൽപ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ തിരച്ചില്‍ നടത്തി 3.5 കിലോയോളം കഞ്ചാവുമായി മുട്ടിൽ മേപ്പള്ളിൻ സജീര്‍ ആണ് അറസ്റ്റിലായത്.

## Article Content

 കൽപ്പറ്റ: മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൽപ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ തിരച്ചില്‍ നടത്തി 3.5 കിലോയോളം കഞ്ചാവുമായി മുട്ടിൽ മേപ്പള്ളിൻ സജീര്‍ ആണ് അറസ്റ്റിലായത്.

എൻ.ഡി.പി. എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ജൂനിയർ ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, സീനിയർ സിവിൽ പോലിസ് ഓഫിസർ അബ്ദുൽ മുബാറക്ക്, നൗഷാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61158/young-man-arrested-with-35-kg-ganja)