---
title: "കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശം"
english_title: "Widespread damage due to cyclone in Koothuparam Mangatti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61199/widespread-damage-due-to-cyclone-in-koothuparam-mangatti"
published_at: "2022-08-12T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60e61a402f_Picsart_22-08-12_13-49-59-969.jpg"
keywords: []
---

# കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശം

> **Lead Summary:** കണ്ണൂർ: ശക്തമായ ചുഴലിക്കാറ്റിൽ മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. മൂന്നാംപീടിക, ആയിത്തറ തേൻപുളി, കൈതേരി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് കേടുപറ്റിയത്. അഞ്ച് വീടുകൾക്കും 15-ഓളം കടകൾക്കും നാശം ഉണ്ടായിട്ടുണ്ട്. വാഴ, തെങ്ങ് തുടങ്ങിയ വിളകളും നശിച്ചു. 10 മിനിറ്റോളം വീശിയടിച്ച ചുഴലിക്കാറ്റിൽ പ്രദേശത്തെ മരങ്ങൾ വ്യാപകമായി കടപുഴകിവീണു. രാമപുരം എൽ.പി. സ്‌കൂളിന്റെ സമീപത്തുള്ള കോട്ടായി ദേവുവിന്റെ വീടിന് മുകളിൽ തേക്കുമരം കടപുഴകി വീണു.

## Article Content

കണ്ണൂർ: ശക്തമായ ചുഴലിക്കാറ്റിൽ മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. മൂന്നാംപീടിക, ആയിത്തറ തേൻപുളി, കൈതേരി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് കേടുപറ്റിയത്. അഞ്ച് വീടുകൾക്കും 15-ഓളം കടകൾക്കും നാശം ഉണ്ടായിട്ടുണ്ട്. വാഴ, തെങ്ങ് തുടങ്ങിയ വിളകളും നശിച്ചു. 10 മിനിറ്റോളം വീശിയടിച്ച ചുഴലിക്കാറ്റിൽ പ്രദേശത്തെ മരങ്ങൾ വ്യാപകമായി കടപുഴകിവീണു. രാമപുരം എൽ.പി. സ്‌കൂളിന്റെ സമീപത്തുള്ള കോട്ടായി ദേവുവിന്റെ വീടിന് മുകളിൽ തേക്കുമരം കടപുഴകി വീണു.

വീട്ടുകാർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. കുറുമ്പക്കൽ മാപ്പിള എൽ.പി. സ്‌കൂളിന്റെ മേൽക്കൂരയ്ക്കും കേടുപാടുകൾ പറ്റി. മൂന്നാംപീടികയിലെ താരാ സ്റ്റോറിന് മുകളിൽ സ്ഥാപിച്ച ഷീറ്റ് താഴേക്ക് വീണു. സമീപത്തെ കേരള ഗ്രാമീൺ ബാങ്കിന്റെ പരിസരത്തായുള്ള കടയുടെ ഷീറ്റ് കാറ്റിൽ പറന്ന് തൊട്ടടുത്തുള്ള വീടിന്റെ മേൽക്കൂരയിലാണ് പതിച്ചത്. ഓടുമേഞ്ഞ വീടായതിനാൽ മേൽക്കൂര പൂർണമായും തകർന്നു.

വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാമപുരത്ത് പി.കെ. മനോഹരന്റെ വീടിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റ് പാറിപ്പോയി. സമീപത്തെ വയലോബ്രൻ വത്സന്റെ വീടിന്റെ കാർപോർച്ചിൽ മരം വീണ് കേടുപറ്റി.കൈതേരി ആറങ്ങാട്ടേരിയിലെ ഇ.പി. രമേശന്റെ വീടിന്റെ മേൽക്കൂര തകർന്നു. ആയിരത്തറ തേൻപുളി ഭാഗത്തും ഏതാനും വീടുകൾക്കും കേട് പറ്റി. വട്ടിപ്രം 117-ലെ വേലായുധൻ, യശോദ, ലക്ഷ്മണൻ, സഹദേവൻ, രാഘവൻ, ശ്രീധരൻ എന്നിവരുടെ വാഴകൾ നശിച്ചു. കണ്ടേരി, മാണിക്കോത്ത് വയൽ എന്നിവിടങ്ങളുടെ കർഷകരുടെ നേന്ത്രവാഴകളും കാറ്റിൽ നിലംപതിച്ചു. തെങ്ങ് ഉൾപ്പെടെയുള്ള വിളകളും നശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61199/widespread-damage-due-to-cyclone-in-koothuparam-mangatti)