---
title: "161 കോടി മുടക്കി എടുത്ത 'സ്കിഡ് ഗെയിം' വാരിയത് 891.1 മില്യൺ ഡോളർ: കണക്കുകൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്"
english_title: "squid game web series "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6120/squid-game-web-series"
published_at: "2021-10-20T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f9ebbde789_images-10.jpg"
keywords: []
---

# 161 കോടി മുടക്കി എടുത്ത 'സ്കിഡ് ഗെയിം' വാരിയത് 891.1 മില്യൺ ഡോളർ: കണക്കുകൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

> **Lead Summary:** **161 കോടി മുടക്കി എടുത്ത 'സ്കിഡ് ഗെയിം' വാരിയത് 891.1 മില്യൺ ഡോളർ: കണക്കുകൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്**

## Article Content

**161 കോടി മുടക്കി എടുത്ത 'സ്കിഡ് ഗെയിം' വാരിയത് 891.1 മില്യൺ ഡോളർ: കണക്കുകൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്**

നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ഒരു ദക്ഷിണ കൊറിയന്‍ സര്‍വൈവല്‍ സീരിസ് ആണ് സ്ക്വിഡ് ഗെയിം. ഹ്വാംഗ് ഡോംഗ്-ഹ്യൂക്ക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ലീ ജംഗ്-ജേ, പാര്‍ക്ക് ഹേ-സൂ, വൈ ഹ-ജൂണ്‍, ജംഗ് ഹോ-യേന്‍, ഓ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റൗങ് എന്നിവര്‍ അഭിനയിക്കുന്നു.

നെറ്റ്ഫ്ലിക്സ് വിതരണം ചെയ്ത പരമ്പര 2021 സെപ്റ്റംബര്‍ 17 -ന് ലോകമെമ്പാടും പുറത്തിറങ്ങി. ലോക വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ സീരിസ് വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിം റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ സീരിസ് നേടിയത്. സര്‍വകാല റെക്കോഡ് ആണിത്. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെയാണ് അറിയിച്ചത്.

ഷോയുടെ രണ്ട് മിനിറ്റ് എങ്കിലും റിലീസ് ചെയ്‍ത് ആദ്യ 23 ദിവസത്തിനുള്ളില്‍ കണ്ടവരുടെ എണ്ണം 13.2 കോടി വരുമെന്ന് നെറ്റ്ഫ്ളിക്സിന്‍റെ കണക്ക്. ചുരുങ്ങിയത് 75 മിനിറ്റ് എങ്കിലും കണ്ടിട്ടുള്ളവര്‍ ഇതില്‍ 89 ശതമാനം പ്രേക്ഷകര്‍ ഉണ്ടാകുമെന്നും 66 ശതമാനം പേര്‍ (8.7 കോടി പേര്‍) 23 ദിവസത്തിനകം ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയെന്നും കണക്കുകള്‍ പറയുന്നു. ആദ്യ സീസണിന്‍റെ ആകെ നിര്‍മ്മാണച്ചെലവ് 161 കോടി രൂപയാണ് (എപ്പിസോഡിന് 18 കോടി രൂപ). എന്നാല്‍ ഷോ സൃഷ്‍ടിച്ചിരിക്കുന്ന മൂല്യം 891.1 മില്യണ്‍ ഡോളര്‍ (6694 കോടി രൂപ!) ആണെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചു

ഇതിന് മുമ്പ് 82 മില്യണ്‍ കാഴ്ചക്കാരുമായി നെറ്റ്ഫ്ലിക്സില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിരുന്ന 'ബ്രിജിട്ടണിന്റെ' റെക്കോഡ് ആണ് ഇപ്പോള്‍ പഴങ്കഥ ആയത്. ഇത് 2020ല്‍ ആയിരുന്നു റിലീസ് ചെയ്തത്. ടോപ് വണ്‍ സ്ഥാനത്ത് ഇപ്പോഴും സ്ക്വിഡ് ഗെയിം 90 രാജ്യങ്ങളില്‍ തുടരുകയാണ് സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്ക്വിഡ് ഗെയിമിനുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6120/squid-game-web-series)