---
title: "ഡിവൈഎഫ്ഐ  ഫ്രീഡം സ്ട്രീറ്റ് ആഗസ്റ്റ് 15 ന് കണ്ണൂരിൽ"
english_title: "DYFI Freedom Street on 15th August in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61224/dyfi-freedom-street-on-15th-august-in-kannur"
published_at: "2022-08-12T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f632403bda2_Picsart_22-08-12_16-18-06-763.jpg"
keywords: []
---

# ഡിവൈഎഫ്ഐ  ഫ്രീഡം സ്ട്രീറ്റ് ആഗസ്റ്റ് 15 ന് കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളവുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ആഗസ്റ്റ് 15 ന് കണ്ണൂരിൽ ലക്ഷം പേർ പങ്കെടുക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ: എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളവുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ആഗസ്റ്റ് 15 ന് കണ്ണൂരിൽ ലക്ഷം പേർ പങ്കെടുക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും ഫ്രീഡം സ്ട്രീറ്റ് പ്രചരണാർത്ഥം സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ക്യാപ്റ്റനും ട്രഷറർ എസ് അരുൺ ബാബു മാനേജരുമായ വടക്കൻ മേഖലാ ജാഥ ജൂൺ 29 30 31 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തിയിരുന്നു ഫ്രീഡം സ്ട്രീറ്റ്ന്റെ ഭാഗമായി ജില്ലയിലെ 4068 യൂണിറ്റുകളിൽ യുവ സഭ പൂർത്തിയാക്കിയതായും ഭാരവാഹികൾ വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം സുരേന്ദ്രൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി പ്രസിഡന്റ് മുഹമ്മദ് അഫ്സൽ വൈസ് പ്രസിഡന്റ് എ പി അൻവീർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61224/dyfi-freedom-street-on-15th-august-in-kannur)