---
title: "വൻ ലഹരി വേട്ട: ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ "
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61312/drugs"
published_at: "2022-08-13T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f6ec130ef8a_Screenshot_20220813-053215.png"
keywords: []
---

# വൻ ലഹരി വേട്ട: ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ 

> **Lead Summary:** **പാ​​​ല​​​ക്കാ​​​ട്: **ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മൂ​​​ന്നു കി​​​ലോ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലും ഏ​​​ഴു​​​കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു​ പേ​​​ര്‍ പി​​​ടി​​​യി​​​ല്‍. കോ​​​ഴി​​​ക്കോ​​​ട് തി​​​രു​​​വ​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ , ക​​​ല്ലാ​​​യി സ്വ​​​ദേ​​​ശി അ​​​ലോ​​​ക് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പി​​​ടി​​​കൂ​​​ടി​​​യ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലി​​​ന് അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​പ​​​ണി​​​യി​​​ല്‍ ആ​​​റു​​​കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം വി​​​ല വ​​​രും. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു​​നി​​​ന്നാ​​ണു പ്ര​​​തി​​​ക​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ച​​​ത്. ധ​​​ന്‍​​​ബാ​​​ദ് - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ല്‍ പാ​​​ല​​​ക്കാ​​​ട്ട് വ​​​ന്നി​​​റ​​​ങ്ങി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു​​​ള്ള ട്രെ​​​യി​​​ന്‍ കാ​​​ത്തു​​​നി​​​ല്‍​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​ര്‍​​​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വി​​​ഭാ​​​ഗ​​​വും എ​​​ക്സൈ​​​സും പ്ര​​​തി​​​ക​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്.

## Article Content

**പാ​​​ല​​​ക്കാ​​​ട്: **ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മൂ​​​ന്നു കി​​​ലോ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലും ഏ​​​ഴു​​​കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു​ പേ​​​ര്‍ പി​​​ടി​​​യി​​​ല്‍. കോ​​​ഴി​​​ക്കോ​​​ട് തി​​​രു​​​വ​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ , ക​​​ല്ലാ​​​യി സ്വ​​​ദേ​​​ശി അ​​​ലോ​​​ക് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പി​​​ടി​​​കൂ​​​ടി​​​യ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലി​​​ന് അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​പ​​​ണി​​​യി​​​ല്‍ ആ​​​റു​​​കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം വി​​​ല വ​​​രും. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു​​നി​​​ന്നാ​​ണു പ്ര​​​തി​​​ക​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ച​​​ത്. ധ​​​ന്‍​​​ബാ​​​ദ് - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ല്‍ പാ​​​ല​​​ക്കാ​​​ട്ട് വ​​​ന്നി​​​റ​​​ങ്ങി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു​​​ള്ള ട്രെ​​​യി​​​ന്‍ കാ​​​ത്തു​​​നി​​​ല്‍​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​ര്‍​​​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വി​​​ഭാ​​​ഗ​​​വും എ​​​ക്സൈ​​​സും പ്ര​​​തി​​​ക​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്.

മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്‌ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ല​​​ഹ​​​രി മ​​​രു​​​ന്നു​​​ക​​​ള്‍ ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ങ്ങ​​​ളി​​​ലെ ക​​​ണ്ണി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. ആ​​​ര്‍​​​പി​​​എ​​​ഫ് ഐ​​​ജി ബി.​​​എം. ഈ​​​ശ്വ​​​ര റാ​​​വു​​​വി​​​ന്‍റെ പ്ര​​​ത്യേ​​​ക നി​​​ര്‍​​​ദേ​​​ശ പ്ര​​​കാ​​​രം പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ന്‍ ആ​​​ര്‍​​​പി​​​എ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ജെ​​​തി​​​ന്‍ ബി.​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61312/drugs)