---
title: "സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു"
english_title: "Gold price increased again oct 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6133/gold-price-increased-again-oct-20"
published_at: "2021-10-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fa9e829056_images - 2021-10-20T110107.597.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു

> **Lead Summary:** **കൊച്ചി**: രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം.ഇന്ന് 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. 15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

**കൊച്ചി**: രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം.ഇന്ന് 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. 15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച ഈ മാസത്തെ ഉയരത്തില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 480 രൂപയാണ് ഇടിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6133/gold-price-increased-again-oct-20)