---
title: "പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13,532 പേർ, അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61349/sivankutty"
published_at: "2022-08-13T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f733784441d_images_(5).jpeg"
keywords: []
---

# പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13,532 പേർ, അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

> **Lead Summary:**  **തിരുവനന്തപുരം: **അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 വിദ്യാർത്ഥികളാണ്.

## Article Content

 **തിരുവനന്തപുരം: **അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 വിദ്യാർത്ഥികളാണ്.

ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്.  ഈ മാസം 15ന് രണ്ടാംഘട്ട അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം ആ​ഗസ്റ്റ് 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും.

22, 23,24 തീയതികളിലായി പ്ലസ് വൺ  പ്രവേശനം പൂർത്തിയാക്കും. ഈ മാസം 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61349/sivankutty)