---
title: "മയ്യില്‍ പഞ്ചായത്തിലെ കോറളായി ദ്വീപില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു"
english_title: "Landslides intensify in Koralai Island of Mayil Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61401/landslides-intensify-in-koralai-island-of-mayil-panchayat"
published_at: "2022-08-13T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f76c59669ba_Picsart_22-08-13_14-31-08-628.jpg"
keywords: []
---

# മയ്യില്‍ പഞ്ചായത്തിലെ കോറളായി ദ്വീപില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു

> **Lead Summary:** മയ്യില്‍: പഞ്ചായത്തിലെ കോറളായി ദ്വീപില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു. മേഖലയില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശനം നടത്തി. ഇറിഗേഷന്‍, റവന്യൂ ഉദോഗസ്ഥരും പഞ്ചായത്ത് അധികൃതരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

## Article Content

മയ്യില്‍: പഞ്ചായത്തിലെ കോറളായി ദ്വീപില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു. മേഖലയില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശനം നടത്തി. ഇറിഗേഷന്‍, റവന്യൂ ഉദോഗസ്ഥരും പഞ്ചായത്ത് അധികൃതരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മേഖലയില്‍ കരയിടിച്ചില്‍ രൂക്ഷമായതോടുകൂടി പ്രദേശവാസികളുടെ ഏക്കറുകണക്കിന് സ്ഥലമാണ് പുഴ കവര്‍ന്നെടുത്തുകൊണ്ടിക്കുന്നത്. പുഴയോരത്തെ കാര്‍ഷിക വിളകളായ തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുളള നിരവധി മരങ്ങളും പുഴയെടുത്തു. സമീപത്തെ മഹാഗണി മരങ്ങള്‍ പുഴയെടുക്കാതിരിക്കാന്‍ മൂപ്പെത്തുന്നതിന് മുന്‍പേ പ്രദേശവാസികള്‍ മുറിച്ചുമാറ്റി.

ഈ മേഖലയില്‍ കാര്‍ഷിക വിളകള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവിലുളളത്. പുഴ ഗതി മാറി ഒഴുകുന്നതാണ് കരയിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

കരയിടിച്ചിലിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ സ്ഥലം എംഎല്‍എയും മന്ത്രിയുമായ എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ റിഷ്‌ന, തഹസില്‍ദാര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61401/landslides-intensify-in-koralai-island-of-mayil-panchayat)